ബീഹാറിൽ മസ്തിഷ്‌ക മരണത്തെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 128 ആയി; നിതീഷ് കുമാറിനും മന്ത്രിമാർക്കുമെതിരെ കേസെടുത്തു

ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. രണ്ട് ആശുപത്രികളിലായി ഇപ്പോഴും 300ലേറെ കുട്ടികൾ ചികിത്സയിലാണ്. പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് അസുഖം കൂടുതൽ ബാധിച്ചിരിക്കുന്നത്. കുട്ടികൾ മരിച്ചുവീഴുമ്പോഴും സർക്കാർ അനാസ്ഥ തുടരുകയാണ്. മതിയായ സൗകര്യങ്ങൾ പോലും ആശുപത്രിയിൽ ഒരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല

കുട്ടികളുടെ മരണം വർധിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി മുഹമ്മദ് നസീം നൽകിയ പരാതിയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, മന്ത്രിമാർ എന്നിവർക്കെതിരെ കേസെടുത്തു. ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ, ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേ, സംസ്ഥാന ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ എന്നിവർക്കെതിരായ കേസ് മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *