പാസ്വാനെ ഒപ്പം നിർത്താൻ പാടുപെട്ട് ബിജെപി, ബീഹാറിൽ അഞ്ചും യുപിയിൽ ഒരു സീറ്റും നൽകും; പാസ്വാന് രാജ്യസഭാ സീറ്റും

  • 21
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതി മണക്കുന്ന ബിജെപി കൈവിട്ട കളിക്ക്. എൻഡിഎയിൽ നിന്ന് ചാഞ്ചാടി നിൽക്കുന്ന റാംവിലാസ് പാസ്വാന് സീറ്റുകൾ വാരിക്കോരി നൽകി ഒപ്പം നിർത്താനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി പാസ്വാന്റെ ലോക്ജനശക്തി പാർട്ടിക്ക് ബീഹാറിൽ അഞ്ച് സീറ്റും ഉത്തർ പ്രദേശിൽ ഒരു സീറ്റും നൽകും. കൂടാതെ റാം വിലാസ് പാസ്വാന് രാജ്യസഭാ സീറ്റ് നൽകാമെന്നും ബിജെപി അറിയിച്ചിട്ടുണ്ട്

ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി എൻഡിഎ വിട്ടതോടെ ബീഹാറിലെ എൻഡിഎ സഖ്യത്തിന് വിജയപ്രതീക്ഷകൾ മങ്ങുകയാണ്. കുശ്വാഹ, ലാലു നേതൃത്വം നൽകുന്ന മഹാസഖ്യത്തിന് ഒപ്പം ചേരുമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ നിതീഷിന്റെ ജെഡിയുവും പാസ്വാന്റെ എൽജെപിയും മാത്രമാണ് ബീഹാറിൽ ബിജെപിക്ക് ഒപ്പമുള്ളത്.

അതേസമയം ലഭിച്ച സീറ്റുകളിൽ പാസ്വാൻ തൃപ്തനല്ലെന്നാണ് അറിയുന്നത്. ആർഎൽഎസ്പി മത്സരിച്ച മൂന്ന് സീറ്റുകൾ കൂടി വേണമെന്നാണ് ഇവരുടെ ആവശ്യം. 40 ലോക്‌സഭാ സീറ്റുകളിൽ ബിജെപിയും ജെഡിയുവും 20 സീറ്റുകളിൽ വീതം മത്സരിക്കാനായിരുന്നു അമിത് ഷായുടെ ധാരണ. എന്നാൽ അഞ്ച് സീറ്റുകൾ പാസ്വാന് നൽകുന്നതോടെ സീറ്റ് വിഭജനത്തിൽ മാറ്റം വരുത്തേണ്ടി വരുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *