ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 130 കടന്നു; വീഴ്ച വരുത്തിയ ഡോക്ടർക്ക് സസ്പെൻഷൻ
ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 130 കടന്നു. ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ മാത്രം 110 കുട്ടികളാണ് മരിച്ചത്. മറ്റ് കുട്ടികൾ കെജ്രിവാൾ ആശുപത്രിയിലുമാണ് മരിച്ചത്.
കുട്ടികൾ മരിച്ച സംഭവത്തിൽ ജോലിയിൽ വീഴ്ച വരുത്തിയ മുതിർന്ന ഡോക്ടർ ഭീംസെൻ കുമാറിനെ സസ്പെൻഡ് ചെയ്തു. ശ്രീകൃഷ്ണ മെഡിക്കൽ കോളജിലെ ഡോക്ടറാണ് ഭീം സെൻ.