സവർണ ജാതിക്കാരന്റെ തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചു; ദലിത് യുവാവിനെ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിൽ കെട്ടിത്തൂക്കി

ആന്ധ്രാ പ്രദേശിൽ ദലിത് യുവാവിനെ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂക്കി. ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിൽപ്പെട്ട സിംഗമ്പള്ളിയിലാണ് സംഭവം. ബിക്കി ശ്രീനിവാസ് എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. സവർണ ജാതിക്കാരനായ ഒരാളുടെ തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചതിനാണ് ബിക്കി ശ്രീനിവാസനെ കൊന്ന് കെട്ടിത്തൂക്കിയത്.

ബിക്കി മാങ്ങ പൊട്ടിക്കുന്നത് കണ്ട തോട്ടം ഉടമയായ സവർണ ക്രിമിനലും സഹായികളും ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും തല്ലിക്കൊല്ലുകയുമായിരുന്നു. തുടർന്ന് മൃതദേഹം പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂക്കുകയും ചെയ്തു. മാങ്ങ പറിക്കുന്നത് കണ്ട വിഷമത്തിൽ ബിക്കി ആത്മഹത്യ ചെയ്തുവെന്നാണ് സവർണ ക്രിമിനലുകൾ അവകാശപ്പെടുന്നത്. ബിക്കിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *