മിന്നലാക്രമണത്തിൽ ഇന്ത്യ തകർത്ത ബാലാകോട്ടിലെ തീവ്രവാദ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി കരസേനാ മേധാവി

പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി സ്ഥിരീകരിച്ച് കരസേനാ മേധാവി ബിപിൻ റാവത്ത്. ഇവിടെ നിന്ന് 500 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു. മിന്നലാക്രമണത്തിലൂടെ ഇന്ത്യൻ വ്യോമസേന തകർത്തുവെന്ന് അവകാശപ്പെട്ട തീവ്രവാദ കേന്ദ്രമാണിത്

അടുത്തിടെ ബാലാകോട്ടിലെ ഭീകരകേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി ബിപിൻ റാവത്ത് പറഞ്ഞു. അതിന്റെ അർഥം ഇവിടുത്തെ തീവ്രവാദ കേന്ദ്രങ്ങൾ തകർക്കപ്പെട്ടിരുന്നുവെന്നാണ്. അതുകൊണ്ടാണ് ഇവിടെയുണ്ടായിരുന്നുവർ പ്രവർത്തനം അവസാനിപ്പിച്ച് മറ്റിടങ്ങളിലേക്ക് പോകുകയും ഇപ്പോൾ തിരികെ വന്ന് പ്രവർത്തനം പുനരാരംഭിച്ചതും എന്ന് ബിപിൻ റാവത്ത് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *