യുപിഎക്ക് 197 സീറ്റുകൾ ലഭിക്കും, എൻ ഡി എക്ക് 200ഉം; ബിശാൽ പോളിന്റെ പ്രവചനം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപി നയിക്കുന്ന എൻഡിഎക്ക് വൻ ഭൂരിപക്ഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വേറിട്ട ഒരു പ്രവചനം നടത്തുകയാണ് സ്വതന്ത്ര ഗവേഷകനായ ബിശാൽ പോൾ. എൻ ഡി എയും യുപിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് ബിശാൽ പോൾ പറയുന്നത്.

ബിജെപിക്ക് 169 സീറ്റുകൾ വരെ ലഭിക്കുമെന്ന് ബിശാൽ പറയുന്നു. എൻ ഡി എ സഖ്യത്തിന് 200 സീറ്റുകൾ വരെ ലഭിക്കും. കോൺഗ്രസിന് 133 സീറ്റുകൾ ലഭിക്കും. യുപിഎ മുന്നണിക്ക് 197 സീറ്റുകളും സ്വന്തമാകും.

മുന്നണികളിൽ ഇല്ലാത്ത പ്രാദേശിക കക്ഷികളുടെ പിന്തുണയാണ് ഇരു മുന്നണികൾക്കും നിർണായകമാകുക. പ്രാദേശിക കക്ഷികൾ 145 വരെ സീറ്റുകൾ നേടുമെന്ന് ബിശാൽ പോൾ പറയുന്നു.

ഉത്തർപ്രദേശിൽ ബിഎസ്പി-എസ്പി സഖ്യം 42 സീറ്റുകൾ നേടും. ബിജെപി 32 സീറ്റുകൾ നേടുമ്പോൾ കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങും. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 32 സീറ്റുകൾ നേടും. ബിജെപിക്ക് അഞ്ചും കോൺഗ്രസിന് നാലും സിപിഎമ്മിന് ഒരു സീറ്റും ലഭിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *