ബിജെപി ബന്ദിൽ പശ്ചിമ ബംഗാളിൽ വ്യാപക അക്രമം

  • 6
    Shares

ദിനാജ്പൂരിലെ സ്‌കൂളിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദിൽ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ട്രെയിനുകൾ ബിജെപി പ്രവർത്തകർ തടഞ്ഞു.

കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങൾ ഓടുന്നില്ല. കടകളെല്ലാം ബിജെപി പ്രവർത്തകർ അടപ്പിച്ചു. 24 സമരാനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു. സമരാനുകൂലികൾ ദേശീയ പാതകൾ ബ്ലോക്ക് ചെയ്തു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *