ബിജെപിയുടെ ബൂത്ത് ഏജന്റ് വോട്ട് തട്ടിയെടുത്തു; ഫരീദാബാദിലെ ദളിത് യുവതി പോലീസിന് പരാതി നൽകി

വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയ തന്റെ വോട്ട് ബിജെപിയുടെ ബൂത്ത് ഏജന്റ് തട്ടിയെടുത്തതായി ഫരീദാബാദിലെ 23കാരിയായ ദളിത് യുവതി വിവേചന. മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ബൂത്തിലെത്തിയ താൻ വോട്ടിംഗ് യന്ത്രത്തിൽ ബിഎസ്പി ചിഹ്നം നോക്കുമ്പോഴേക്കും ബിജെപി ഏജന്റായ ഗിരിരാജ് സിംഗ് താമര ചിഹ്നത്തിന് വോട്ടമർത്തിയെന്ന് വിവേചന പറയുന്നു

സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ ബിജെപിയുടെ ബൂത്ത് പിടിത്തം വ്യക്തമാകുകയായിരുന്നു. ഗിരിരാജ് സിംഗിനെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവേചനയുടെ മാത്രമല്ല, പുറകെ വന്ന സ്ത്രീകളുടെ എല്ലാം വോട്ടുകളും ബിജെപിയുടെ പോളിംഗ് ബൂത്ത് ഏജന്റായി ഇരുന്ന ഗിരിരാജ് സിംഗ് തന്നെയാണ് ചെയ്യുന്നതെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബിജെപിയുടെ ഗുണ്ടായിസത്തിന് കൂട്ടുനിൽക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *