ചാനൽ ചർച്ചയിൽ ബിജെപി സർക്കാരിനെ വിമർശിച്ചു; പതിവ് പോലെ രാജ്യദ്രോഹിയാക്കി സംഘപരിവാർ ഗുണ്ടകൾ മർദിച്ചു
ബിജെപിയെ വിമർശിക്കുന്നവർക്കൊക്കെ രാജ്യദ്രോഹ പട്ടം സംഘപരിവാർ കൊടുക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഇന്ന് ഉത്തർപ്രദേശിലും സമാനമായ സംഭവമുണ്ടായി. മുസഫർ നഗറിൽ ഭാരത് സമാചർ ചാനലിന്റെ ചർച്ചക്കിടെ ബിജെപി സർക്കാരിനെ വിമർശിച്ചതിന് യുവാവിനെ ബിജെപിക്കാർ ദേശദ്രോഹിയാക്കി മുദ്രകുത്തി മർദിച്ചു
അദ്നാൻ എന്ന യുവാവിനാണ് മർദനമേറ്റത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന സത്യം വിളിച്ചുപറഞ്ഞതിനായിരുന്നു ഗുണ്ടകളുടെ മർദനം.
In Muzaffarnagar, BJP workers brutally thrashed a youth who confronted govt's claim over job and education during an election special segment hosted by senior journalist @narendrauptv for his channel. Mob can be heard calling the youth a terrorist. pic.twitter.com/mNjo3zCT6n
— Piyush Rai | پیوش رائے (@Benarasiyaa) March 6, 2019