ബീഫും പന്നിയും കഴിച്ചിരുന്ന നെഹ്‌റു പണ്ഡിറ്റ് അല്ലെന്ന് ബിജെപി നേതാവ് അഹൂജ

Loading...
  • 14
    Shares

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞ് ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ. സ്ഥിരം മണ്ടത്തരങ്ങളും വിവാദ പ്രസ്താവനകളും നടത്തി വാർത്തകളിൽ ഇടം നേടുന്നയാളാണ് അഹൂജ. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനം സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു നെഹ്‌റുവിനെതിരായ അഹൂജയുടെ പരാമർശം

നെഹ്‌റു ബീഫും പന്നിയിറച്ചിയും കഴിച്ചിരുന്നു. അയാൾ ഒരിക്കലും പണ്ഡിറ്റ് അല്ല. ബീഫും പന്നിയും കഴിക്കുന്നയാൾക്ക് പണ്ഡിറ്റ് ആകാൻ കഴിയില്ലെന്നുമാണ് അഹൂജയുടെ പ്രസ്താവന. കോൺഗ്രസ് ജാതീയതയുടെ പേരിൽ തെരഞ്ഞെടുപ്പുകൾ നടത്തുകയാണെന്നും ഇയാൾ ആരോപിച്ചു.

രാഹുൽ ഗാന്ധി ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പഠിച്ചത് ഇന്ദിരാ ഗാന്ധിയിൽ നിന്നുമാണെന്ന് രാജസ്ഥാൻ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അഹൂജയുടെ വിദ്വേഷ പരാമർശങ്ങൾ. രാഹുൽ ഇന്ദിരാ ഗാന്ധിക്കൊപ്പം ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടില്ല. ഇത് തെറ്റാണെങ്കിൽ താൻ രാജി വെക്കാൻ തയ്യാറാണെന്നും അഹൂജ പറഞ്ഞു. അല്ലെങ്കിൽ സച്ചിൻ പൈലറ്റ് അയാളുടെ സ്ഥാനം രാജി വെക്കണമെന്നും അഹൂജ ആവശ്യപ്പെട്ടു.

പശുക്കടത്ത് ഭീകരാവദത്തേക്കാൾ കുറ്റക്കരമാണെന്നും പശുക്കടത്തുകാരെ മരത്തിൽ കെട്ടിയിട്ട് മർദിക്കണമെന്നും ഗ്യാൻദേവ് അഹൂജ മുമ്പ് പറഞ്ഞത് വിവാദമായിരുന്നു. ഡൽഹിയിൽ നടക്കുന്ന അമ്പത് ശതമാനം ബലാത്സംഗങ്ങൾക്കും കാരണം ജെ എൻ യു വിദ്യാർഥികളാണെന്ന് പറഞ്ഞും അഹൂജ വിവാദം വിളിച്ചുവരുത്തിയിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *