മമത കാറിൽ പോകുമ്പോൾ ജയ് ശ്രീറാം വിളിച്ച് ബിജെപിക്കാർ; കാർ നിർത്തി ഇറങ്ങിയതോടെ വിളി നിർത്തി തിരിഞ്ഞോടി
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാഹനം കടന്നുപോകുമ്പോൾ റോഡരികിൽ ജയ് ശ്രീറാം വിളികളുമായി ബിജെപിക്കാർ. എന്നാൽ അപ്രതീക്ഷിതമായി വാഹനം നിർത്തി മമതാ ബാനർജി ഇറങ്ങി ഇവർക്കരികിലേക്ക് നടന്നതോടെ ഇതിൽ ചിലർ തിരിഞ്ഞോടി. മറ്റുള്ളവരാകട്ടെ ജയ് ശ്രീറാം വിളിയൊക്കെ നിർത്തി ഭയന്നുനിന്നു
ഗട്ടാൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷം മടങ്ങുകയായിരുന്നു മമതാ ബാനർജി. ബല്ലാവ്പൂരിലെത്തിയപ്പോഴാണ് റോഡരികിൽ നിന്ന് ബിജെപിക്കാർ ജയ് ശ്രീറാം വിളി മുഴക്കിയത്. വാഹനം നിർത്താൻ ആവശ്യപ്പെട്ട മമത പ്രതിഷേധക്കാർക്ക് അടുത്തേക്ക് നടന്നു വന്നതോടെ ഇവർ അമ്പരന്നു പോകുകയായിരുന്നു
തിരിഞ്ഞോടിയവരോട് ഇവിടെ വരൂ എന്ന് മമത ബാനർജി ആവശ്യപ്പെട്ടു. നിങ്ങളെങ്ങോട്ടാണ് ഓടുന്നത്. ഇതൊന്നും കണ്ട് ഞാൻ ഭയക്കില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിങ്ങൾ ഇവിടെ തന്നെയാണ് ജീവിക്കേണ്ടതെന്നും മമത പറഞ്ഞു.
Why is DIDI so upset with chants of JAI SHRI RAM & why does she call it "GALAGALI"? pic.twitter.com/dTrBqrS6Oo
— BJP Bengal (@BJP4Bengal) May 4, 2019