27 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരവുമായി ബിജെപി നേതാവ് പിടിയിൽ

മണിപ്പൂരിൽ 27 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരവുമായി ബിജെപി നേതാവ് പിടിയിലായി. ബിജെപി നേതാവും മണിപ്പൂർ ചാന്ദൽ ജില്ലയിലെ സ്വയം ഭരണ കൗൺസിൽ ചെയർമാനുമായ ലക്കോസി സോ ഉൾപ്പെടെയുള്ള ഏഴംഗ സംഘമാണ് പിടിയിലായത്.

നാർക്കോട്ടിക്‌സ് സംഘമാണ് ഇവരെ പിടികൂടിയത്. 4.5 കിലോഗ്രാം ഹെറോയിൻ, 28 കിലോ വരുന്ന മയക്കുമരുന്ന് ഗുളികകൾ, 57.18 ലക്ഷം രൂപ, നിരോധിത നോട്ടുകൾ, രണ്ട് തോക്കുകൾ എന്നിവയും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നേതാവാണ് ലക്കോസി. സ്വയംഭരണ കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് പ്രതിനിധിയായാണ് ഇയാൾ ആദ്യമെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലക്കോസിയുടെ വീട്ടിൽ പോലീസ് തെരച്ചിൽ നടത്തിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *