ഹനുമാൻ ദളിതനും ജൈനനുമൊന്നുമല്ല, മുസ്ലീമാണ്, മുസ്ലീം; ‘തെളിവുമായി ‘ ബിജെപി നേതാവ്

  • 55
    Shares

ഹനുമാന്റെ ജാതിയെയും മതത്തെയും കുറിച്ചുള്ള ചർച്ചകൾ സജീവമായ കാലത്ത് പുതിയ അവകാശവാദം കൂടി രംഗത്ത്. രാജസ്ഥാനിലെ ബിജെപി നിയമസഭാ കൗൺസിൽ അംഗമായ ബുക്കാൽ നവാബാണ് പുതിയ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഹനുമാൻ മുസ്ലീമാണെന്നാണ് നവാബ് പറയുന്നത്.

നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഹനുമാന്റെ ജാതി പറഞ്ഞ് ആദ്യം രംഗത്തുവന്നത്. ഹനുമാൻ ദളിതനാണെന്നായിരുന്നു യോഗിയുടെ അവകാശവാദം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

യോഗിക്ക് പിന്നാലെ ഹനുമാൻ ജൈനമതക്കാരനാണെന്ന് മധ്യപ്രദേശിൽ നിന്നുള്ള ജൈന സ്വാമി ആചാര്യ നിർഭയ് സാഗർ മഹാരാജ് അവകാശപ്പെട്ടു. ജൈന വിശുദ്ധപുസ്തകങ്ങളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഏറ്റവുമൊടുവിലാണ് ബുക്കാൽ നവാബ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഹനുമാൻ മുസ്ലീമാണെന്നാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ടാണ് മുസ്ലിങ്ങളുടെ പേരുകൾ മുഴുവൻ ഹനുമാന്റെ പേരിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതെന്ന് നവാബ് പറയുന്നു. ഉദാഹരണത്തിന് റഹ്മാൻ, റംസാൻ, ഫർമാൻ, ഖുർബാൻ തുടങ്ങിയ പേരുകളും അദ്ദേഹം പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *