മധ്യപ്രദേശിൽ ക്രിക്കറ്റ് ബാറ്റുമായി സർക്കാർ ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

മധ്യപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കാണിച്ച് ഭീഷണിപ്പെടുത്തി ബിജെപി നേതാവ്. യുവമോർച്ച പ്രസിഡന്റും ബിജെപി നേതാവുമായ വിവേക് അഗർവാളാണ് സർക്കാർ ഓഫീസിൽ ക്രിക്കറ്റ് ബാറ്റുമായി എത്തിയത്. അഴിമതിക്കെതിരെ സന്ദേശം നൽകാനെന്ന പേരിലായിരുന്നു ഭീഷണിപ്പെടുത്തൽ

ചെയ്യുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കിയാൽ തനിക്ക് ബാറ്റ് ഉപയോഗിക്കേണ്ടി വരില്ലെന്ന് വിവേക് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ബിജെപി ദേശീയ സെക്രട്ടറി കൈലാസ് വർഗീയയുടെ മകനും എംഎൽഎയുമായ വിജയ് വർഗീയ ബാറ്റ് കൊണ്ട് അടിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *