ബിജെപി നേതാവ് മനേകാ ഗാന്ധിക്കും എസ് പി നേതാവ് അസം ഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

  • 20
    Shares

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. എസ് പി നേതാവ് അസം ഖാനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മനേകാ ഗാന്ധിക്ക് രണ്ട് ദിവസവും അസം ഖാന് മൂന്ന് ദിവസവുമാണ് വിലക്ക്. ഇരുവർക്കും വിലക്ക് നിലനിൽക്കുന്ന സമയം പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാകില്ല

മുസ്ലീം വോട്ടർമാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചതിനാണ് മനേകാ ഗാന്ധിക്ക് വിലക്കേർപ്പെടുത്തിയത്. തനിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങൾ അവരുടെ ആവശ്യവുമായി സമീപിച്ചാൽ പരിഗണിക്കില്ലെന്നായിരുന്നു മനേകയുടെ ഭീഷണി. ബിജെപി സ്ഥാനാർഥി ജയപ്രദക്കെതിരെ അധിക്ഷേപം നടത്തിയതിനാണ് അസംഖാനെതിരെ നടപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *