കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ഭീകരാക്രമണവും നടന്നിട്ടില്ല, രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്: നരേന്ദ്രമോദി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഒരു ഭീകരാക്രമണവും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി. ഇന്ത്യയിലുള്ളത് ശക്തമായ സർക്കാരാണെന്നും നരേന്ദ്രമോദി പറഞ്ഞു. പുൽവാമ ഭീകരാക്രമണം നടന്ന് രണ്ട് മാസം തികയുന്നതിന് മുമ്പാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ വസ്തുതകൾ മറച്ചുവെച്ച് തെരഞ്ഞെടുപ്പ് ലാഭത്തിനായി കള്ളങ്ങൾ നിരത്തുന്നത്.

തീവ്രവാദം ഇന്ത്യയുടെ സംസ്‌കാരങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. പാവപ്പെട്ടവന്റെ അവകാശങ്ങളെ കുറിച്ച് തനിക്കറിയുന്നത് കൊണ്ടാണ് ആയുഷ്മാൻ ഭാരത് നടപ്പാക്കിയതെന്നും അയോധ്യയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ നരേന്ദ്രമോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *