കാശ്മീരിൽ സർക്കാർ രൂപീകരണത്തിന് പിന്നിൽ പാക്കിസ്ഥാനെന്ന് ബിജെപി നേതാവ് രാം മാധവ്; വിവാദമായപ്പോൾ തിരുത്തി

  • 7
    Shares

ജമ്മു കാശ്മീരിൽ ബിജെപിയെ പുറത്തുനിർത്താനായി മഹാസഖ്യം രൂപീകരിച്ച് സർക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉടലെടുത്തത് പാക്കിസ്ഥാന്റെ നിർദേശപ്രകാരമാണെന്ന് ബിജെപി നേതാവ് രാം മാധവ്. എന്നാൽ തന്റെ പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹം തിരുത്തിപ്പറയുകയും ചെയ്തു

കഴിഞ്ഞ മാസത്തെ പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച പിഡിപിയും നാഷണൽ കോൺഫറൻസും പാക്കിസ്ഥാന്റെ നിർദേശമനുസരിച്ച് ഇപ്പോൾ പുതിയ സർക്കാരുണ്ടാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു രാം മാധവിന്റെ ട്വീറ്റ്. എന്നാൽ ഇതിന് തെളിവ് ഹാജരാക്കാൻ നാഷമൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള രാം മാധവിനെ വെല്ലുവിളിച്ചു. ഇതോടെയാണ് രാം മാധവ് തന്റെ വാക്കുകൾ തിരുത്തിയത്

പെട്ടെന്നുള്ള പിഡിപി-നാഷണൽ കോൺഫറൻസ് സ്‌നേഹം കണ്ടപ്പോൾ തോന്നിപ്പോയതാണെന്നും ഒമറിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തില്ലെന്നും രാം മാധവ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *