ഹേമന്ത് കർക്കറെ നല്ല ഉദ്യോഗസ്ഥരായിരുന്നില്ല: രക്തസാക്ഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവായ സ്പീക്കർ സുമിത്രാ മഹാജൻ

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയും രാജ്യം അശോക ചക്ര നൽകി ആദരിക്കുകയും ചെയ്ത തീവ്രവാദ വിരുദ്ധ സേനാ തലവൻ ഹേമന്ത് കർക്കറെയെ അപമാനിച്ച് ലോക്‌സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജരൻ. കർക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല. കോൺഗ്രസുകാർക്ക് വേണ്ടിയാണ് ഹിന്ദു തീവ്രവാദികളായ ആർ എസ് എസുകാരെ കർക്കറെ പ്രതികളാക്കിയതെന്ന വെള്ളപൂശൽ പരാമർശമാണ് സുമിത്ര മഹാജൻ നടത്തിയത്.

കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ സുഹൃത്തായിരുന്നു കർക്കറെ. ദിഗ് വിജയ് സിംഗിന് വേണ്ടിയാണ് ആർ എസ് എസുകാരെ കർക്കറെ പ്രതിയാക്കിയത് എന്നായിരുന്നു സുമിത്രയുടെ വാക്കുകൾ. എന്നാൽ രാജ്യം അശോക ചക്ര നൽകി ആദരിച്ച കർക്കറെയുടെ സുഹൃത്ത് എന്ന് പറയുന്നതിൽ അഭിമാനമാണെന്ന് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു.

നേരത്തെ ഹിന്ദു തീവ്രവാദിയും മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ഇപ്പോൾ ബിജെപി സ്ഥാനാർഥിയുമായ പ്രഗ്യാ സിംഗും കർക്കറെയെ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *