ബിജെപിക്കാരനായ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ പട്നയിൽ ബിജെപി പ്രവർത്തകർ സ്വീകരിച്ചത് ഗോ ബാക്ക് വിളികളുമായി
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് നേരെ പട്ന വിമാനത്താവളത്തിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ബിജെപി നേതാവും വ്യവസായിയുമായ ആർ കെ സിൻഹക്ക് വേണ്ടി മുദ്രവാക്യം വിളിക്കുകയും രവിശങ്കർ പ്രസാദിനെതിരെ ഗോ ബാക്ക് മുഴക്കുകയുമായിരുന്നു.
പട്നസാഹിബ് മണ്ഡലത്തിൽ ആർ കെ സിൻഹയെ തഴഞ്ഞ് രവിശങ്കർ പ്രസാദിനെ സ്ഥാനാർഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. ആർ കെ സിൻഹയാണ് നേതാവെന്നും രവിശങ്കർ പ്രസാദിനെ അംഗീകരിക്കില്ലെന്നും പ്രവർത്തകർ മാധ്യമങ്ങളോട് പ്രതികരിച്ചു