ബിജെപി സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്നു; എംപി സാവിത്ര ഭായ് ഫൂലെ ബിജെപി വിട്ടു

  • 18
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർ പ്രദേശിൽ ബിജെപിക്ക് കനത്ത ആഘാതം നൽകി അവരുടെ എംപി സാവിത്രി ഭായ് ഫൂലെ പാർട്ടി വിട്ടു. സമൂഹത്തിൽ ബിജെപി ഭിന്നിപ്പുണ്ടാക്കുയാണെന്നും ഇനി പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും ഇവർ ആരോപിച്ചു.

ബഹ്‌റൂച്ചിൽ നിന്നുള്ള എംപിയാണ് സാവിത്രി ഭായ് ഫൂലെ. ഹനുമാൻ ദളിതനാണെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ ഇവർ പരസ്യമായി രംഗത്തുവന്നിരുന്നു. ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങൾക്കെതിരെയും അടുത്ത കാലത്തായി സാവിത്രി പ്രതികരിച്ചിരുന്നു.

ദളിതർക്കുള്ള സംവരണം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തുകയാണെന്നും മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ദളിതർക്ക് നേരെ അതിക്രമങ്ങൾ വർധിച്ചുവെന്നും സാവിത്രി ആരോപിച്ചു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *