പരിധിയിൽ കൂടുതൽ പണം ചെലവഴിച്ചു; ബിജെപി എംപി സണ്ണി ഡിയോളിനെ അയോഗ്യനാക്കിയേക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിധിയിൽ കൂടുതൽ പണം ചെലവഴിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിജെപി എംപി സണ്ണി ഡിയോളിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. സണ്ണി ഡിയോളിനെ അയോഗ്യനാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ

70 ലക്ഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാനാകുക. എന്നാൽ സണ്ണി ഡിയോൾ 86 ലക്ഷം രൂപ ചെലവഴിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. വിഷയത്തിൽ വിശദീകരണം നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.

സണ്ണി ഡിയോളിന്റെ മറുപടി ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും. കടുത്ത നടപടികൾ സ്വീകരിച്ചാൽ നടന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കി രണ്ടാം സ്ഥാനത്ത് വന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കാനാണ് സാധ്യത.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *