ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പൊട്ടിത്തെറി; ഗവേഷകൻ കൊല്ലപ്പെട്ടു
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ പൊട്ടിത്തെറിയിൽ ഗവേഷകൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. എയ്റോസ്പേസ് ലാബിലെ ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ആന്ധ്രപ്രദേശ് സ്വദേശി മനോജ്കുമാറാണ് മരിച്ചത്. അതുല്യ, കാർത്തിക്, നരേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു