ബിജെപിക്കാർ ഇങ്ങോട്ട് വരേണ്ട; യുപി ഗ്രാമത്തിൽ കർഷകരുടെ ബോർഡ്
ബിജെപിക്കാർക്ക് വിലക്ക് കൽപ്പിച്ച് ഉത്തർപ്രദേശിലെ ഒരു ഗ്രാമം. റോസുൽപൂർ മാഫി ഗ്രാമത്തിൽ ബിജെപിക്കാർ സ്വയം കരുതലിൽ മാത്രം പ്രവേശിക്കുക എന്ന ബോർഡ് കർഷകർ ഉയർത്തി. യുപി-ഡൽഹി അതിർത്തിയിൽ കഴിഞ്ഞ ദിവസം നടന്ന കർഷക സമരത്തിനിടെ പോലീസുകാർ നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു ബോർഡ്
കർഷക ഐക്യം പുലരട്ടെ, ബിജെപിക്കാർ ഗ്രാമത്തിൽ പ്രവേശിക്കരുത്, നിങ്ങളുടെ സുരക്ഷക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി എന്നാണ് ബോർഡിലുള്ളത്. റോസുൽപൂർ മാഫി ഗ്രാമത്തിലെ ബോർഡ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സമീപ ഗ്രാമങ്ങളിലും സമാനമായ ബോർഡുകൾ ഉയർന്നതായും വാർത്തകളുണ്ട്.