ചാരവൃത്തി: ബ്രഹ്മോസ് യൂനിറ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ചാരവൃത്തിയുടെ പേരിൽ നാഗ്പൂർ ബ്രഹ്മോസ് മിസൈൽ യൂനിറ്റിലെ ജീവനക്കാരൻ അറസ്റ്റിൽ. ഐഎസ്ഐ ഏജന്റെന്ന് സംശയിക്കപ്പെടുന്ന നിഷാന്ത് അഗർവാളിനെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. യുപി-മഹാരാഷ്ട്ര എടിഎസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിനൊടുവിലാണ് അറസ്റ്റ്
ഡിആർഡിഒ ജീവനക്കാരനാണ് നിഷാന്ത് അഗർവാൾ. ബ്രഹ്മോസ് യൂനിറ്റിൽ നാല് വർഷമായി ജോലി ചെയ്തു വരികയായിരുന്നു. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യവിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് എടിഎസ് സംശയിക്കുന്നത്.
ഞായറാഴ്ച മുതൽ ഇയാളെ നാഗ്പൂരിൽ അന്വേഷണസംഘം നിരീക്ഷിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.