വരൻ വിവാഹത്തിനെത്തിയത് കുടിച്ച് ലക്കുകെട്ട്; വധു ഇറക്കിവിട്ടു, പിന്നാലെ പോലീസ് എത്തി വരനെ അറസ്റ്റ് ചെയ്തു

  • 77
    Shares

വിവാഹ ദിവസം മദ്യപിച്ച് ലക്കുകെട്ട് വന്ന വരനെ വധു ഇറക്കിവിട്ടു. സംഭവത്തിൽ വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയത് അനുസരിച്ച് വരനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ അക്ബർപൂർ വില്ലേജിലാണ് സംഭവം.

വരൻ ഉദയ് രാജ മദ്യപിച്ച് നാലുകാലിലാണ് വിവാഹത്തിന് എത്തിയത്. ഉദയ് രാജയുടെ ബന്ധുക്കളും ഇതേ അവസ്ഥയിൽ തന്നെയായിയിരുന്നു. വധുവിന്റെ ബന്ധുക്കളുമായി ഇവർ ബഹളമുണ്ടാക്കുകയും ചെയ്തു. തുടർന്ന് നവവധു എത്തി തനിക്ക് ഇയാളെ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഗ്രാമവാസികളും പെൺകുട്ടിയുടെ തീരുമാനത്തിന് പിന്തുണ നൽകി. പിന്നാലെയാണ് പോലീസിനെ വിവരമറിയിച്ചതും പോലീസ് എത്തി വരനെ പിടികൂടിയതും. 2015 മുതൽ ബിഹാറിൽ മദ്യനിരോധനം നിലവിലുള്ളതാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *