ബിഎസ്എഫ് ജവാനെ വെടിവെച്ചു കൊന്ന് കഴുത്തറുത്തു; പാക് ക്രൂരത വീണ്ടും

  • 12
    Shares

കാശ്മീർ അതിർത്തിയിൽ ബിഎസ്എഫ് ജവാനെ വെടിവെച്ചു കൊന്ന ശേഷം കഴുത്തറുത്ത് പാക് സൈനികരുടെ ക്രൂരത. ഇതൂകൂടാതെ കണ്ണുകൾ രണ്ടും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. രാംഗാർഹ് പ്രവിശ്യയിലാണ് സംഭവം.

ഹെഡ് കോൺസ്റ്റബിൾ നരേന്ദർ കുമാറിന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മൂന്ന് വെടിയുണ്ടകൾ തറച്ച പാടുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പാക്കിസ്ഥാൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല

നരേന്ദർകുമാറിനെ കാണാതായതിനെ തുടർന്ന് ബി എസ് എഫ് തെരച്ചലിനായി പാക് റേഞ്ചേഴ്‌സിന്റെ സഹായം തേടിയിരുന്നു. അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന സംഭവത്തെ അതീവ ഗൗരവമായി തന്നെ കാണുമെന്ന് മിലിട്ടറി ഓപറേഷണൽ ഡയറക്ടർ ജനറൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *