രാഹുൽ ഗാന്ധിയെ വിദേശിയെന്ന് വിശേഷിപ്പിച്ച ബി എസ് പി നേതാവിനെ മായാവതി പുറത്താക്കി

  • 10
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിദേശിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബി എസ് പി പാർട്ടി കോർഡിനേറ്റർ ജയ് പ്രാകാശ് സിംഗിനെ പാർട്ടി അധ്യക്ഷ മായാവതി പുറത്താക്കി. ജയപ്രകാശ് പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും മായാവതി വ്യക്തമാക്കി

രാഹുൽ ഗാന്ധിയുടേത് വിദേശരക്തമാണെന്നും അതു കൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് സ്ഥാനമില്ലെന്നുമായിരുന്നു ജയപ്രകാശ് സിംഗിന്റെ പ്രസംഗം. വിദേശിയായ മാതാവിൽ നിന്നാണ് രാഷ്ട്രീയത്തിന്റെ പാഠങ്ങൾ അദ്ദേഹം പഠിച്ചത്. പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിയേക്കാൾ എന്തുകൊണ്ടും യോഗ്യത മായാവതിക്കാണെന്നും ജയപ്രകാശ് സിംഗ് പറഞ്ഞിരുന്നു

ജയപ്രകാശിന്റെ പ്രസംഗത്തെ കുറിച്ച് കേൾക്കാനിടയായി. എതിർപക്ഷത്തുള്ള പാർട്ടികളുടെ നേതൃത്വത്തെക്കുറിച്ച് അദ്ദേഹം തീർത്തും വ്യക്തിപരമായ പ്രസ്താവനകൾ നടത്തിയിരുന്നു. ഇത് കണക്കിലെടുത്ത് അദ്ദേഹത്തെ ഔദ്യോഗിക പദവികളിൽ നിന്ന് നീക്കിയെന്ന് മായാവതി പ്രതികരിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *