ഉത്തർ പ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യം; ബിജെപിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളെന്ന് മായാവതി

  • 17
    Shares

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരുമിച്ച് നിൽക്കാൻ എസ്.പി-ബി.എസ്.പി പാർട്ടികളുടെ തീരുമാനം. മായാവതിയും അഖിലേഷ് യാദവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഖ്യം ഉത്തർപ്രദേശിൽ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും പ്രഖ്യാപനം ബിജെപിയുടെ ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു

ഇരുപാർട്ടികളും എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒരുമിച്ച് മത്സരിക്കും. കോൺഗ്രസിനെ ഒപ്പം കൂട്ടുന്നില്ലെന്നും മായാവതി പറഞ്ഞു. കോൺഗ്രസും ബിജെപിയും അഴിമതിയിൽ ഒരേപോലെയാണ്. കോൺഗ്രസിന്റെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മായാവതി പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *