ബുദ്ധദേബ് ഭട്ടാചാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ശ്വാസതടസ്സത്തെ തുടർന്ന് കൊൽക്കത്ത വുഡ്‌ലാൻഡ് ആശുപത്രിയിലാണ് ബുദ്ധദേബിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദം കുറഞ്ഞുവരികയാണെന്നും പരിശോധന തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രിയിലെത്തി ഡോക്ടർമാരോട് ബുദ്ധദേബിന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *