മഹാരാഷ്ട്രയിൽ ഒരു മാസമായി കാട്ടിൽ ധ്യാനത്തിലിരുന്ന സന്ന്യാസിയെ പുലി കടിച്ചു കൊന്നു

  • 37
    Shares

ഒരു മാസത്തിലധികമായി കാട്ടിൽ ധ്യാനത്തിലിരുന്ന ബുദ്ധസന്ന്യാസിയെ പുലി കടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ ടൈഗർ റിസർവ് വനമായ തദോബയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ രാഹുൽ വാൽക്കെയാണ് കൊല്ലപ്പെട്ടത്.

കാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രത്തിലാണ് വാൽക്കെ കഴിഞ്ഞു പോന്നിരുന്നു. ധ്യാനത്തിനായി കൊടും കാട്ടിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. ഒരു മാസത്തോളമായി വാൽക്കെ ഇവിടെയായിരുന്നുവെന്ന് ഒപ്പമുള്ള സന്ന്യാസിമാർ പറയുന്നു

വാൽക്കെയ്ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നവരാണ് സന്ന്യാസിയെ പുലി ആക്രമിക്കുന്നത് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ചാണ് സന്ന്യാസി വനത്തിനുള്ളിലേക്ക് കയറിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *