പോലീസിനെ കല്ലെറിഞ്ഞിട്ടില്ലെന്ന് ബുലന്ദ്ഷഹർ കൊലപാതക കേസിൽ അറസ്റ്റിലായ കരസേന ജവാൻ

Loading...
  • 11
    Shares

ബുലന്ദ് ഷഹറിൽ സംഘപരിവാർ ഉണ്ടാക്കിയ പശുകലാപത്തിന്റെ മറവിൽ പോലീസ് ഇൻസ്‌പെക്ടറെയും യുവാവിനെയും കൊന്ന സംഭവത്തിൽ അറസ്റ്റിലായ കരസേന ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്. ഗ്രാമവാസികൾക്കൊപ്പം സംഘപരിവാർ കലാപത്തിൽ പങ്കെടുത്തുവെന്ന് ജവാൻ ജിതേന്ദ്ര മാലിക് സമ്മതിച്ചു. എന്നാൽ താൻ പോലീസിനെ കല്ലെറിഞ്ഞിട്ടില്ലെന്ന് ഇയാൾ പറഞ്ഞു

ഇൻസ്‌പെക്ടർ സുബോധ്കുമാറിനെ വെടിവെച്ചത് ജിതേന്ദ്ര മാലികാണെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. വെടിവെച്ചത് ജിതേന്ദ്രയാണെന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സുബോധ് കുമാറിന് സമീപം ജിതേന്ദ്ര നിൽക്കുന്നത് വീഡിയോകളിൽ കണ്ടുവെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിന് ശേഷം ജമ്മുവിലേക്ക് രക്ഷപ്പെട്ട ജിതേന്ദ്രയെ സൈന്യം തന്നെ തടങ്കലിൽ വെച്ച് ഉത്തർപ്രദേശ് പോലീസിന് കൈമാറുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *