പശു കലാപത്തിന്റെ മറവിൽ നടന്ന കൊലപാതകം വെറും ആകസ്മികമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • 8
    Shares

ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ സംഘപരിവാർ പശുകലാപമുണ്ടാക്കി ഒരു പോലീസുദ്യോഗസ്ഥനെയും യുവാവിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികളെ ന്യായീകരിച്ച് സംഘപരിവാറുകാരൻ കൂടിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ഷഹറിൽ നടന്നത് ആൾക്കൂട്ട ആക്രമണമല്ലെന്നും ആകസ്മിക സംഭവം മാത്രമാണെന്നുമായിരുന്നു യോഗിയുടെ പ്രതികരണം.

സംഭവം നടന്നതിന് ശേഷം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പശുക്കളെ കൊന്നവരെ കണ്ടുപിടിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ പോലീസുദ്യോഗസ്ഥനടക്കം രണ്ട് പേർ കൊല്ലപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കാൻ പോലും യോഗി ആദിത്യനാഥ് തയ്യാറായിരുന്നില്ല.

സംഘപരിവാറുകാരായ കൊലപാതകികൾക്ക് അനുകൂലമായ മൗനം മുഖ്യമന്ത്രി സ്വീകരിക്കുന്നതിൽ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തെ കാണാൻ പോലും ആദിത്യനാഥ് തയ്യാറായത്. സംഭവത്തിൽ ഇതുവരെ 28 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരെല്ലാം ബിജെപി, വിഎച്ച്പി, ബജ്‌റംഗ്ദൾ പ്രവർത്തകരാണ്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *