സംഘപരിവാറിന്റെ പശുകലാപം: ഒന്നാം പ്രതിയായ ബജ്റംഗ് ദൾ നേതാവ് അറസ്റ്റിൽ
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പോലീസ് ഇൻസ്പെക്ടറുടെ കൊലപാതകത്തിന് കാരണമായ സംഘപരിവാറിന്റെ പശുകലാപത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ബജ്റംഗ് ദൾ ജില്ലാ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു മാസമാകുമ്പോഴാണ് മുഖ്യപ്രതിയെ പോലീസിന് പിടികൂടാനാകുന്നത്.
യോഗേഷ് രാജിന്റെ നേതൃത്വത്തിലാണ് സംഘപരിവാറിന്റെ ക്രിമിനൽ സംഘം തടിച്ചുകൂടി കലാപമുണ്ടാക്കിയതും ഇൻസ്പെക്ടറെ വധിച്ചതും. പശുക്കളെ കൊല്ലുന്നത് കണ്ടെന്ന് ഇവർ പ്രചരിപ്പിച്ചാണ് ആളുകളെ കലാപത്തിലേക്ക് ഇറക്കി വിട്ടത്.