എട്ട് കാബിനറ്റ് കമ്മിറ്റികളിലും അമിത് ഷാ അംഗം; മോദി അംഗമായിട്ടുള്ളത് ആറെണ്ണത്തിൽ മാത്രം

നരേന്ദ്രമോദി സർക്കാർ എട്ട് കാബിനറ്റ് കമ്മിറ്റികൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ എട്ടിലും അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് കമ്മിറ്റികളിൽ മാത്രമാണുള്ളത്. കാബിനറ്റ് കമ്മിറ്റികളുടെ പ്രഖ്യാപനം വന്നതോടെ മന്ത്രിസഭയിലെ രണ്ടാമനാര് എന്ന ചോദ്യത്തിന് ഉത്തരവുമായി.

നിയമനകാര്യങ്ങൾക്കുള്ള കമ്മിറ്റിയിൽ മോദിയും അമിത് ഷായും മാത്രമാണുള്ളത്. രാജ്‌നാഥ് സിംഗ് രണ്ട് കമ്മിറ്റികളിലും ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ഏഴ് കമ്മിറ്റികളിലും അംഗമാണ്. നയപരിപാടികൾ തീരുമാനിക്കുന്ന രാഷ്ട്രീയകാര്യ സമിതിയിൽ പോലും രാജ്‌നാഥ് അംഗമല്ല. റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അഞ്ച് സമിതികളിൽ അംഗമാണ്

കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രിയായ വി മുരളീധരൻ പാർലമെന്ററി കാര്യ സമിതിയിൽ പ്രത്യേകം ക്ഷണിതാവാണ്. അക്കോമഡേഷൻ, പാർലമെന്ററി കാര്യം സമിതികളിലാണ് മോദി അംഗമല്ലാത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *