Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

റാംസാൻ മാസം പ്രമാണിച്ച് ജമ്മു കാശ്മീരിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു

National

റാംസാൻ മാസം പ്രമാണിച്ച് ജമ്മു കാശ്മീരിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു

റംസാൻ മാസം പ്രമാണിച്ച് ജമ്മു കാശ്മീർ കേന്ദ്ര സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചു. അടുത്ത 30 ദിവസത്തേക്ക് മേഖലയിൽ സൈനിക നടപടികൾ പാടില്ലെന്ന് സർക്കാർ നൽകിയ നിർദേശത്തിൽ പറയുന്നു

ജമ്മു കാശ്മീർ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സമാധാന അന്തരീക്ഷത്തിൽ നോമ്പ് അനുഷ്ഠിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇതിന് എല്ലാവരുടെയും സഹകരണവും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടിയന്തര സാഹചര്യമുണ്ടായൽ തിരിച്ചടിക്കാൻ സൈന്യത്തിന് അധികാരമുണ്ടാകും. മേഖലയിൽ തീവ്രവാദ ആക്രമണങ്ങൾ നടക്കുകയോ, ജനങ്ങളുടെ സുരക്ഷാ സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടാകുകയോ ചെയ്താൽ സൈന്യത്തിന് ഇടപെടാം

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top