ബംഗളൂരുവിൽ കാറും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു

  • 7
    Shares

ബംഗളൂരുവിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കാർ യാത്രികരാണ് മരിച്ച നാലുപേരും. കൊല്ലം ചവറ സ്വദേശി മേഴ്‌സി ജോസഫ്(54), മകൻ ലവിൻ ജോസഫ്(25), മേഴ്‌സി ജോസഫിന്റെ ബന്ധു റീന(52), സുഹൃത്ത് എൽസമ്മ(54) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. മേഴ്‌സിയുടെ സഹോദരന്റെ ശവസംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. മാറത്തഹള്ളി റോഡിൽ നിന്നുവന്ന ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *