സിബിഐക്കെതിരായ ചിദംബരത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി; കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹർജി കോടതി പരിഗണിച്ചുമില്ല

ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ പി ചിദംബരം നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തോട് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചു

സിബിഐ അറസ്റ്റ് ചെയ്തതോടെ ഹർജിക്ക് പ്രസക്തിയില്ലാതായതായി കോടതി ചൂണ്ടിക്കാട്ടി. സിബിഐ കസ്റ്റഡി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാനും കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രമേ ഹർജിയിൽ വാദം കേൾക്കാൻ കഴിയുവെന്ന് ചിദംബരത്തിന്റെ അഭിഭാഷകനായ കപിൽ സിബലിനോട് കോടതി പറഞ്ഞു

എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയുള്ള മൂന്നാമത്തെ ഹർജിയിൽ കോടതി വാദം കേൾക്കുകയാണ്. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് സിബിഐ ഇന്ന് പ്രത്യേക കോടതിയിൽ ആവശ്യപ്പെടും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *