മോദി സർക്കാരിന് കരണത്തേറ്റ അടി; സിബിഐ ഡയറക്ടറെ മാറ്റിയ നടപടി സുപ്രീം കോടതി റദ്ദാക്കി

  • 22
    Shares

സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ അർധരാത്രി പ്രത്യേക ഉത്തരവിലൂടെ നീക്കിയ നരേന്ദ്രമോദി സർക്കാരിന് കനത്ത തിരിച്ചടി. കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. അലോക് വർമ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്

മാറ്റിയ നടപടി റദ്ദാക്കിയെങ്കിലും സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും അലോക് വർമയെ വിലക്കിയിട്ടുണ്ട്. അലോക് വർമയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിർത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതി അന്തിമ തീരുമാനം എടുക്കണമെന്ന് കോടതി ഉത്തരവിട്ടു

ഒരാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ സമിതി തീരുമാനമെടുക്കണം. 2019 ജനുവരി 31 വരെയാണ് അലോക് വർമക്ക് കാലവധിയുള്ളത്. 2018 ഒക്ടോബർ 24ന് അർധരാത്രിയാണ് അലോക് വർമയെ സർക്കാർ നീക്കിയത്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *