അലോക് വർമയുടെ വസതിക്ക് സമീപത്ത് നിന്ന് നാല് ഐബി ഉദ്യോഗസ്ഥർ പിടിയിൽ
സിബിഐ മുൻ ഡയറക്ടർ അലോക് വർമയുടെ വസതിക്ക് സമീപത്ത് നിന്ന് നാല് ഐബി ഉദ്യോഗസ്ഥരെ അലോക് വർമയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വർമയെ നിരീക്ഷിക്കാനെത്തിയ ഐബി ഉദ്യോഗസ്ഥരാണ് ഇവരെന്ന് കരുതുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്
കേന്ദ്രസർക്കാരുമായി തെറ്റിയ അലോക് വർമയെ നിരീക്ഷിക്കാനായി സർക്കാർ ഐബിയെ നിയോഗിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. സിബിഐ തലപ്പത്തെ പോരിനെ തുടർന്നാണ് ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെയും സ്പെഷ്യൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് രാകേഷ് അസ്താനയെയും നീക്കിയത്. മോദിയുടെ അടുത്തയാളാണ് രാകേഷ് അസ്താന