അലോക് വർമ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തി; താത്കാലിക ഡയറക്ടറുടെ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദാക്കി ആദ്യ നടപടി

  • 15
    Shares

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സിബിഐ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വർമ താത്കാലിക ഡയറക്ടറായിരുന്ന നാഗേശ്വരറാവു ഇറക്കിയ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദാക്കി. അലോക് വർമയുടെ ടീമിലുണ്ടായിരുന്ന പത്തോളം ഉദ്യോഗസ്ഥരെ നാഗേശ്വര റാവു സ്ഥലം മാറ്റിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് തിരികെ ഓഫീസിലെത്തിയ അലോക് വർമയുടെ ആദ്യ നടപടി തന്നെ നാഗേശ്വര റാവു ഇറക്കിയ ഉത്തരവുകൾ റദ്ദാക്കുകയായിരുന്നു

സിബിഐ സ്‌പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരെ അഴിമതി ആരോപണം അന്വേഷിച്ചിരുന്ന എ കെ ബസ്സി, എം കെ സിൻഹ, എ കെ ശർമ തുടങ്ങിയ ഉദ്യോഗസ്ഥരായാണ് സ്ഥലം മാറ്റിയിരുന്നത്. ഇതിൽ ബസ്സിയെ ആൻഡമാനിലേക്കാണ് സ്ഥലം മാറ്റിയത്. സിൻഹയെ നാഗ്പൂരിലേക്കും നീക്കി. ഇതെല്ലാം അലോക് വർമ റദ്ദാക്കുകയായിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *