സിബിഐ തലപ്പത്തെ അധികാര മാറ്റം: സിബിഐ ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

  • 2
    Shares

സിബിഐ തലപ്പത്തെ അധികാര മാറ്റത്തിന് പിന്നിലെ കള്ളക്കളികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഇന്ന് രാജ്യത്തെ സിബിഐ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേന്ദ്രസർക്കാർ അർധരാത്രിയിൽ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച അലോക് വർമയെ ഡയറക്ടർ സ്ഥാനത്ത് തിരികെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം

സിബിഐയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന നടപടികൾ പ്രധാനമന്ത്രി മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഡൽഹിയിൽ സിജിഒ കോംപ്ലക്‌സിലുള്ള സിബിഐ ആസ്ഥാനത്ത് രാഹുൽ ഗാന്ധി പ്രതിഷേധത്തിന് നേതൃത്വം വഹിക്കും. റാഫേൽ ഇടപാടിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് അലോക് വർമയെ നീക്കിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *