സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു; സിബിഐ മുൻ ഡയറക്ടർ അലോക് വർമ രാജിവെച്ചു

  • 15
    Shares

സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട അലോക് വർമ രാജിവെച്ചു. ഫയർ സർവീസസ് ഡയറക്ടർ ജനറലായുള്ള പുതിയ സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് രാജി. സ്വയം വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പഴ്‌സണൽ മന്ത്രാലയം സെക്രട്ടറി സി ചന്ദ്രമൗലിക്ക് അലോക് വർമ കത്ത് നൽകി

മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും കഴിഞ്ഞ രാത്രി പുറത്താക്കിയത്. കേന്ദ്രസർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന പരാമർശങ്ങളും നീക്കങ്ങളും നടത്തിയതോടെയാണ് അലോക് വർമ എൻഡിഎ സർക്കാരിന്റെ കണ്ണിലെ കരടായി മാറിയത്.

തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷൻ കമ്മിറ്റി തന്നില്ലെന്ന് രാജിക്കത്തിൽ അലോക് വർമ പറയുന്നുണ്ട്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും തന്നെ പുറത്താക്കാൻ വേണ്ടിയുള്ള യോഗമാണ് നടന്നതെന്നും അദ്ദേഹം പറയുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *