സിബിഐയിലെ ആഭ്യന്തര കലാപം: സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. മുൻ ജഡ്ജി എ കെ പട്നായികിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷനാണ് അന്വേഷണ ചുമതല. രണ്ടാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.
ഒക്ടോബർ 23 മുതലുള്ള സിബിഐയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു. സിബിഐയിൽ നിർണായക തീരുമാനം എടുക്കുന്നതിന് ഡയറക്ടറുടെ ചുമതല വഹിക്കുന്ന നാഗേശ്വർ റാവുവിനെ കോടതി വിലക്കുകയും ചെയ്തു. നയപരമായ കാര്യങ്ങളിൽ നാഗേശ്വർ റാവു ഇടപെടരുതെന്നാണ് നിർദേശം. കേന്ദ്രസർക്കാറാണ് കഴിഞ്ഞ ദിവസം അർധരാത്രി നാഗേശ്വർ റാവുവിനെ സിബിഐ ഡയറക്ടറുടെ താത്കാലിക ചുമതല ഏൽപ്പിച്ചത്
സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെതിരെ അലോക് വർമ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.