തമിഴ്‌നാട് മന്ത്രിയുടെയും ഡിജിപിയുടെയും വീടുകളിൽ സിബിഐ റെയ്ഡ്

  • 7
    Shares

തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി സി വിജയഭാസ്‌കരൻ, ഡിജിപി ടികെ രാജേന്ദ്രൻ തുടങ്ങിയവരുടെ വീടുകളിൽ സിബിഐ റെയ്ഡ്. ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

2016ൽ പുകയില വ്യവസായി മാധവ റാവുവിന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ 40 കോടി രൂപ കൈക്കൂലി നൽകിയ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങളടങ്ങിയ ഡയറി കണ്ടെത്തിയിരുന്നു. മുൻ പോലീസ് കമ്മീഷണർ എസ് ജോർജ്, ഭക്ഷ്യസുരക്ഷാ, വിൽപ്പന നികുതി ഉദ്യോഗസ്ഥരുടേത് ഉൾപ്പെടെ 32 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *