സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ നീക്കി; അസ്താനക്ക് നിർബന്ധിത അവധി

  • 4
    Shares

സിബിഐ തലപ്പത്തെ അധികാര തർക്കം മൂത്തപ്പോൾ ഇടപെട്ട് കേന്ദ്രസർക്കാർ. സിബിഐ ഡയറക്ടർ അലോക് വർമയെ തത് സ്ഥാനത്ത് നിന്ന് നീക്കി. ജോയിന്റ് ഡയറക്ടർ നാഗേശ്വര റാവുവിന് താത്കാലിക ചുമതല നൽകിയിട്ടുണ്ട്. സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോട് നിർബന്ധിത അവധിയിൽ പോകാനും സർക്കാർ നിർദേശിച്ചു

ഇന്നലെ രാത്രി പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സിബിഐ നേതൃത്വത്തിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. അലോക് വർമക്ക് ഇനി രണ്ട് വർഷത്തെ കാലവധിയുണ്ട്. എന്നാൽ ഇത് പരിഗണിക്കാതെയാണ് നടപടി

2017ലാണ് ഡൽഹി പോലീസ് കമ്മീഷർ സ്ഥാനത്ത് നിന്ന് അലോക് വർമ സിബിഐ ഡയറക്ടറായി എത്തുന്നത്. ഇതിനെതിരെ സ്‌പെഷ്യൽ ഡയറക്ടർ അസ്താന പരാതി നൽകി. പിന്നാലെ ഇരുവരും തമ്മിലുള്ള പോര് രൂക്ഷമാകുകയായിരുന്നു. ഒടുവിൽ കൈക്കൂലി കേസിൽ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ സിബിഐ തന്നെ കേസെടുക്കുകയും അറസ്റ്റിന് ഒരുങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *