വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് ആധാർ; അഞ്ച് വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും

രണ്ടാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നു. ധനകാര്യമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് ആധാർ നടപ്പാക്കും. നിലവിൽ 180 ദിവസം കാത്തിരിക്കണം എന്നാണ് നിയമം.

കാർഷിക മേഖലയിലേക്ക് തിരിച്ചു പോകും. സീറോ ബജറ്റ് ഫാമിങ്ങിന് ഊന്നൽ നൽകും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാനുള്ള നടപടികൾ രൂപീകരിക്കും. എൽ ഇ ഡി ഉപയോഗം കൂട്ടാൻ മിഷൻ എൽ ഇ ഡി പദ്ധതി. 45 കോടി എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യും

വിദേശ രാജ്യങ്ങളിലെ വിദ്യാർഥികളെ ആകർഷിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി. നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും. ലോക നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി 400 കോടി വിലയിരുത്തി.

അഞ്ച് വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും. രാജ്യത്ത് ജലസംരക്ഷണത്തിന് ജൽ ജീവൻ മിഷൻ. ജലസ്രോതസ്സുകളിൽ റീ ചാർജിംഗ് നടത്തും.

ചെറുകിട വ്യാപാരികൾക്ക് പെൻഷൻ നൽകും. 3 കോടി വ്യാപാരികളെ ഉൾപ്പെടുത്തും. ഒന്നര കോടിയിൽ വിറ്റുവരവുള്ളവർക്ക് പ്രയോജനം ലഭിക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 2 ശതമാനം പലിശ ഇളവ്.

എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കും. ഹരിത സാങ്കേതിക വിദ്യയിൽ 30,000 കിലോമീറ്റർ റോഡ് നിർമിക്കും. ഒക്ടോബർ 2ഓടെ രാജ്യം വെളിയിട വിസർജന വിമുക്തമാകും. 5 വർഷത്തിനിടെ 9.6 കോടി ടോയ്‌ലറ്റുകൾ നിർമിച്ചു. രാജ്യത്തെ 95 ശതമാനം നഗരങ്ങളും വെളിയിട വിസർജന വിമുക്തമായി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *