പെട്രോൾ, ഡീസൽ, സ്വർണം എന്നിവക്ക് വില വർധിക്കും; ആദായ നികുതി സ്ലാബിൽ മാറ്റമില്ല

Loading...

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു. ഈ വർഷം രാജ്യത്തെ 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 2020 ഓടെ 1.95 കോടി വീടുകൾ നിർമിക്കും. അഞ്ച് വർഷത്തിനുള്ളിൽ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കും. ഇന്ത്യൻ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എളുപ്പത്തിൽ ആധാർ കാർഡ് ലഭ്യമാക്കും. 5 വർഷം രൂപ വരെയുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസ് ഏർപ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും രത്‌നത്തിന്റെയും കസ്റ്റംസ് ഡ്യൂട്ടി 10 ൽ നിന്ന് 12.5 ശതമാനമാക്കി ഉയർത്തി. ഇതോടെ പെട്രോൾ, ഡീസൽ സ്വർണ എന്നിവക്ക് വില വർധിക്കും. നികുതി വരുമാനം 6.38 ലക്ഷം കോടി രൂപയിൽ നിന്ന് 11.37 ലക്ഷം കോടിയായി ഉയർന്നു. പ്രത്യക്ഷ നികുതി വരുമാനത്തിൽ 78 ശതമാനം വർധനവുണ്ടായെന്നും മന്ത്രി പറഞ്ഞു.

2020ന് മുമ്പ് ഭവന വായ്പ എടുക്കുന്നവർക്ക് മൊത്തം 3.5 ലക്ഷത്തിന്റെ ഇളവുണ്ടാകും. 45 ലക്ഷം രൂപ വരെയുള്ള വീട് വാങ്ങിയാൽ കൂടുതൽ നികുതി ഇളവ്. ഇലക്ട്രിക് വാഹനങ്ങൾക്ക് വായ്പാ നികുതി ഇളവ്. ഇലക്ട്രിക് വാഹന വായ്പ 1.5 ലക്ഷം വരെ ആദായ നികുതി ഇളവ്.

സോളാർ അടുപ്പുകൾ പ്രോത്സാഹിപ്പിക്കും. ദേശീയ കായിക വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കും. കാഴ്ച പരിമതർക്കും തിരിച്ചറിയാവുന്ന നാണയങ്ങൾ ലഭ്യമാക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *