കേന്ദ്ര ഇടക്കാല ബജറ്റ്: കർഷകർക്ക് കിസാൻ സമ്മാന പദ്ധതി, പശു സംരക്ഷണത്തിന് 750 കോടി; മാർച്ച് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി

  • 19
    Shares

സുസ്ഥിര വികസനത്തിന് അടിത്തറ പാകിയെന്ന് അവകാശപ്പെട്ടു കൊണ്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ലോക്‌സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നു. പ്രധാന പ്രഖ്യാപനങ്ങളും അവകാശങ്ങളും

2022 ഓടെ നവഭാരതം നിർമിക്കും. പണപ്പെരുപ്പം 4.6 ശതമാനമാക്കി കുറച്ചു. രാജ്യം സാമ്പത്തിക വളർച്ച കൈവരിച്ചു. പൊതുമേഖല ബാങ്കുകൾക്ക് മൂലധന സഹായം നൽകാൻ കഴിഞ്ഞു. സുതാര്യത വർധിപ്പിച്ച് തട്ടിപ്പ് തടഞ്ഞു. വായ്പാ തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു

രാജ്യത്തെ 98 ശതമാനം ഗ്രാമങ്ങളിലും തുറസായ സ്ഥലത്തെ മല വിസർജനം ഇല്ലാതാക്കി. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. രാജ്യത്ത് 1.3 കോടി വീടുകൾ നിർമിച്ച് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട് ലക്ഷം സീറ്റുകൾ വർധിപ്പിക്കും. പ്രധാനമന്ത്രി ഗ്രാം സഡക് യോജന മൂന്നിരട്ടിയാക്കി. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ പത്ത് ലക്ഷം പേർക്ക് ചികിത്സാ സഹായം നൽകി.

തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി. മുന്നോക്കക്കാരിലെ ദരിദ്രർക്ക് സംവരണം കൊണ്ടുവന്നു. ചെറുകിട കർഷകർക്ക് മിനിമം വരുമാനം ഉറപ്പാക്കി. കർഷകർക്ക് പ്രധാനമന്ത്രിയുടെ കിസാൻ സമ്മാന പദ്ധതി. പ്രതിവർഷം 6000 രൂപ(മാസം 500 രൂപ) വീതം കർഷകർക്ക് നൽകും. കർഷകർക്ക് 50 ശതമാനത്തിലധികം താങ്ങുവില നൽകി.

2014ന് ശേഷം രാജ്യത്ത് 14 എയിംസുകൾ അനുവദിച്ചു. മാർച്ച് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കും. ഗോ സംരക്ഷണത്തിന് പദ്ധതി. ഫിഷറീസിന് പുതിയ മന്ത്രാലയം. കർഷക വായ്പകൾക്ക് അഞ്ച് ശതമാനം പലിശ ഇളവ്. ഇ എസ് ഐ പരിധി 21000 ആക്കി. ഗോ സംരക്ഷണത്തിനായി രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി. ഇതിനായി 750 കോടി. രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യ പാചക വാതകം. അസംഘടിത മേഖലയിൽ 60 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *