2022ൽ നവഭാരതം നിർമിക്കും, മോദി സർക്കാർ അഴിമതി രഹിത ഭരണം നടത്തി; കർഷകരുടെ വരുമാനം ഇരട്ടിയാക്കി: പീയുഷ് ഗോയൽ

  • 5
    Shares

നരേന്ദ്രമോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ലോക്‌സഭയിൽ പീയുഷ് ഗോയൽ അവതരിപ്പിക്കുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ചികിത്സാർഥം അമേരിക്കയിലായതിനാലാണ് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ബജറ്റ് അവതരിപ്പിക്കുന്നത്.

2022ഓടെ പുതിയ ഇന്ത്യയെ പടുത്തുയർത്തുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. മോദി സർക്കാർ ജനങ്ങളുടെ ആത്മവിശ്വാസം തിരിച്ചുനൽകി. അഴിമതി രഹിതമായ ഭരണം നടത്തി. വിലക്കയറ്റത്തിന്റെ നടുവൊടിച്ചു. ഏഴ് വർഷം കൊണ്ട് ധനകമ്മി പകുതിയായി കുറച്ചു. യുപിഎ സർക്കാരിന്റെ കാലത്തെ കിട്ടാക്കടം കണ്ടെത്തി. മൂന്ന് ലക്ഷം കോടി രൂപ തിരിച്ചെത്തിച്ചു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കും. ഭീകരാക്രമണങ്ങൾ കുറഞ്ഞു. ഒന്നര ലക്ഷത്തിലധികം വീടുകൾ നിർമിച്ചു നൽകി. വിദേശ നിക്ഷേപം 239 ബില്യൺ ഡോളർ ആയി ഉയർന്നു. നഗര-ഗ്രാമ വ്യത്യാസങ്ങൾ ഇല്ലാതാക്കി. 1991ന് ശേഷം ജിഡിപി ഏറ്റവുമയുർന്ന നിരക്കിൽ. പാവപ്പെട്ടവർക്കുള്ള ഭവന നിർമാണം അഞ്ചിരട്ടിയാക്കി.

സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതം കേന്ദ്രം ഉയർത്തി. ഗ്രാമീണ റോഡ് നിർമാണത്തിന് 19,000 കോടി അനുവദിച്ചു. ആയുഷ്മാൻ ഭാരതിൽ പത്ത് ലക്ഷം പേർക്ക് ചികിത്സാ സഹായം നൽകി. തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി നൽകിയെന്നും ബജറ്റ് അവതരണത്തിനിടെ പീയുഷ് ഗോയൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *