ഭിന്നത അതിരൂക്ഷം: കേന്ദ്രത്തോട് പിണങ്ങി ആർ ബി ഐ ഗവർണർ രാജിക്കെന്ന് റിപ്പോർട്ട്

  • 7
    Shares

റിസർവ് ബാങ്കിന്റെ സാമ്പത്തിക നയം സംബന്ധിച്ച ദൈനംദിന കാര്യങ്ങളിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെടുന്നതിനെ ചൊല്ലി കേന്ദ്ര ധനകാര്യ മന്ത്രാലയവും ആർബിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. മൈക്രോഫിനാൻസ് അടക്കമുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കർശന ചടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രസർക്കാർ നേരിട്ട് നിർദേശം നൽകി.

രണ്ട് കത്തുകളാണ് ധനകാര്യ മന്ത്രാലയം റിസർവ് ബാങ്കിന് കൈമാറിയത്. ഇതാദ്യമായാണ് ഇത്തരമൊരു നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിൽ പ്രതിഷേധിച്ച് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാങ്കുകളെ തോന്നിയപോലെ പ്രവർത്തിക്കാൻ വിട്ട ആർബിഐയുടെ നയമമാണ് പൊതുമേഖലാ ബാങ്കുകളുടെ തകർച്ചയ്ക്ക് വഴിവെച്ചതെന്ന് അരുൺ ജയ്റ്റ്‌ലി പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആർബിഐ കാര്യങ്ങളിൽ സർക്കാർ ഇടപെടേണ്ടെന്ന് ഡപ്യുട്ടി ഗവർണർ വിരാൽ ആചാര്യയും തിരച്ചടിച്ചു. ഇതോടെയാണ് ഭിന്നത മറ നീക്കി പുറത്തുവന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *